തിരുവനന്തപുരം > വിദേശകാര്യ വിദഗ്ദ്ധനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമായ പ്രഫസര്‍ നൈനാന് കോശി (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1999ല്‍ മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്നു.
1934 ഫെബ്രുവരി ഒന്നിനു തിരുവല്ലയില്‍ ജനിച്ച നൈനാന് കോശി ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്നു ബിരുദവും ആഗ്ര സെന്റ് ജോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ ബിരുദവും നേടിയ ശേഷം കേരളത്തിലെ വിവിധ കോളജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശേരി എസ്.ബി കോളജ്, തിരുവല്ല മാര്‍ത്തോമ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവിയിലിരിക്കെ വിരമിച്ചു.
സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഒഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ (ബാംഗ്ളൂര്‍) ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അന്താരാഷ്ട്രവിഭാഗം (ജനീവ), ഡയറക്ടര്‍, നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി വിസിറ്റിങ്ങ് ഫാക്കല്‍ട്ടി, കേരള വിദ്യാഭ്യാസ സമിതി ചെയര്മാന്, കേരള സര്‍വകാലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സഭയും രാഷ്ട്രവും, ഇറാക്കിനുമേല്‍, ആണവഭാരതം : വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ഭീകരവാദത്തിന്റെ പേരില്‍, ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ചോംസ്കി നൂറ്റാണ്ടിന്റെ മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ എന്നിവ പ്രധാന കൃതികള്‍.സൂസനാണ് ഭാര്യ. ഷൈനി, നൈനി, എലിസബത്ത് എന്നിവരാണ് മക്കള്‍.സംസ്കാരം രണ്ടു ദിവസം കഴിഞ്ഞ് പാളയം സിഎസ്ഐ പള്ളിയില്‍..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..