28 May Saturday

ഇന്ത്യന്‍ കോഫി ഹൗസ് ഒലവക്കോട് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 4, 2015
പാലക്കാട്: ഇന്ത്യന്‍ കോഫി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ 22-ാമത്തെ ശാഖ ഒലവക്കോട് പോസ്റ്റ് ഓഫീസിനു എതിര്‍വശത്തുള്ള എസ് വി പാലസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷനായി. കൗണ്‍സിലര്‍ രാധാ ശിവദാസ് ആദ്യവില്‍പ്പന നടത്തി. ഡി സുദേവന്‍, കെ കെ രാമദാസ് എന്നിവര്‍ ഏറ്റുവാങ്ങി. എകെജിയുടെ ഫോട്ടോ സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ അനാഛാദനം ചെയ്തു. കൗണ്‍സിലര്‍ പി എം ബഷീര്‍ അഹമ്മദ്, ബിജെപി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയന്‍, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ കൃഷ്ണന്‍കുട്ടി, എം എം ഹമീദ്, ഐ വി ശിവരാമന്‍, പി എം ഹബീബ്, കെ ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. വി കെ ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ സ്വാഗതവും എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top