25 July Sunday

കണ്‍മുന്നിലെ കൊലപാതകം: കണ്ണീരുണങ്ങാതെ ഗീത

വെബ് ഡെസ്‌ക്‌Updated: Friday Dec 19, 2014
ഉദയംപേരൂര്‍: അതിരാവിലെ കണ്‍മുന്നില്‍ നടന്ന കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്നു മോചിതരാകാതെ അയല്‍വാസികള്‍. വ്യാഴാഴ്ച രാവിലെ എട്ടിന് വീടിന്റെ ടെറസ്സില്‍ നില്‍ക്കുകയായിരുന്ന ഉദയംപേരൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡില്‍ മീന്‍കടവില്‍ ധര്‍മദൈവ ക്ഷേത്രത്തിനുസമീപം പള്ളിപ്പറമ്പില്‍ ബാബുവിന്റെ വളര്‍ത്തുമകള്‍ നീതുവിനെ പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ ബിനുരാജ് വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ തൊട്ടരികെയുള്ള വീടിന്റെ ജനലില്‍ക്കൂടി ഇതുകണ്ട് അലമുറയിട്ടു കരയുകയായിരുന്നു അയല്‍വാസി നികര്‍ത്തില്‍ രവിയുടെ ഭാര്യ ഗീത. ഇവരുടെ മകന്‍ രാഹുലുമായി സംഭവത്തിനു തൊട്ടുമുമ്പ് നീതു സംസാരിച്ചിരുന്നു. രാഹുല്‍ വീടിനകത്തേക്കു കയറിയ ഉടനെയാണ് ബിനുരാജ് നീതുവിനെ വെട്ടിയത്. നീതുവിന്റെ കരച്ചില്‍ കേട്ട് ഗീത ജനലില്‍ക്കൂടി നോക്കിയപ്പോഴാണ് വെട്ടുന്നത് കണ്ടത്.ഗീതയുടെ കരച്ചില്‍കേട്ടാണ് പരിസരവാസികള്‍ സ്ഥലത്തേക്ക് എത്തിയത്. കൊലപാതകവാര്‍ത്ത അറിഞ്ഞതുമുതല്‍ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തേക്ക് ജനപ്രവാഹമായിരുന്നു. സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു, പഞ്ചായത്ത് പ്രസിഡന്റ് അജിത സലിം, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി നിരവധിപേര്‍ സംഭവസ്ഥലത്ത് എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top