കൊല്ലം: ജില്ലയിലെ ആദ്യത്തെ ത്രീതീയതല സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രമായ മെഡിട്രീന ആശുപത്രി എന്‍ കെ പ്രേമചന്ദ്രന് എംപി നാടിന് സമര്‍പ്പിച്ചു. ആശുപത്രി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഹെല്‍ത്ത് പാക്കേജിന്റെ പ്രകാശനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിച്ചു. ആരോഗ്യഗ്രാമം-സമഗ്രആരോഗ്യ ചികിത്സാപദ്ധതി, ജനി ചൈല്‍ഡ് കെയര്‍ പദ്ധതി എന്നീ പാക്കേജുകളാണ് സമര്‍പ്പിച്ചത്.
മേയര്‍ ഹണി ബഞ്ചമിന് അധ്യക്ഷയായി. എംഎല്‍എമാരായ എം എ ബേബി, എ എ അസീസ്, സിപിഐ ജില്ലാ സെക്രട്ടറി ആര് രാമചന്ദ്രന്, ഡെപ്യൂട്ടി മേയര്‍ എം നൗഷാദ്, കൗണ്‍സിലര്‍ പ്രസന്ന വിജയന്, പെരുമ്പടവം ശ്രീധരന്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഫെര്‍ഡിനാന്‍ഡ് കയവില്, മെഡിട്രീന ആശുപത്രി ചെയര്മാന് ഡോ. പ്രതാപ്കുമാര്‍, ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഇമാദ് ഷെയ്ബാന്, ഡയറക്ടര്‍ ആഷിഷ് മോഹപത്ര എന്നിവര്‍ പങ്കെടുത്തു. ആശുപത്രി സിഇഒ മഞ്ജു പ്രതാപ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..