13 May Thursday

ജൈവ പച്ചക്കറി നടീല്‍ ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Dec 7, 2014
പേരാമ്പ്ര: ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്ന ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി എരവട്ടൂര്‍ പുതിയെടുത്ത് പറമ്പില്‍ ആരംഭിച്ച പച്ചക്കറികൃഷിയുടെ നടീല്‍ ഉദ്ഘാടനം കലക്ടര്‍ സി എ ലത നിര്‍വഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ടി കെ കുമാരന്‍ അധ്യക്ഷനായി. കൃഷിഭവന്റെ നേതൃത്വത്തില്‍ സമന്വയ റസിഡന്റ്സ് അസോസിയേഷനാണ് മൂന്നര ഏക്കറില്‍ കൃഷി ആരംഭിച്ചത്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് രതി എണ്ണപിലാക്കൂല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ബാലന്‍ അടിയോടി, ബ്ലോക്ക് പഞ്ചായത്തംഗം വി ആലീസ്, പഞ്ചായത്ത് മെമ്പര്‍ കെ നബീസ, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ഗ്ലാഡ്സ്റ്റണ്‍, കൃഷി ഓഫീസര്‍ എം ടി ഗ്രേസി, കെ പി ഗോപി, സുരേഷ് കോങ്ങോട്ട്, ടി ശിവദാസന്‍, വി കെ മൊയ്തി, കെ കെ പ്രേമന്‍, ഇ കെ ഇബ്രായി, കെ സജീവന്‍, ടി എം ബാലകൃഷ്ണന്‍, പി നാരായണന്‍, സി എം ഗിരീഷ്, ഇ എം ബാബു, കെ എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി വിനോദന്‍ സ്വാഗതവും എം ബാലനാരായണന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top