27 October Wednesday

ആദിവാസി കലാമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 28, 2014
നിലമ്പൂര്‍: ദേശീയ ആദിവാസി കലാമേളക്ക് തുടക്കമായി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് മൂന്നുനാള്‍ നീളുന്ന മേളയില്‍ പങ്കെടുക്കുന്നത്. കേരള ഫോക്ലോര്‍ അക്കാദമിയുടെയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെയും സഹകരണത്തോടെ നിലമ്പൂര്‍ നഗരസഭയാണ് കലോത്സവത്തിന് വേദിയൊരുക്കുന്നത്. സാംസ്കാരിക സമ്മേളനം പി കെ ബഷീര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജെ മറിയക്കുട്ടി അധ്യക്ഷയായി. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്. ഒ എം കരുവാരക്കുണ്ട് എന്നിവര്‍ സംസാരിച്ചു. അട്ടപ്പാടി പഴനി സ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഇരുളനൃത്തം, ഇടുക്കി കുമളി അരുവിയും സംഘവും അവതരിപ്പിക്കുന്ന പണിയനൃത്തം, വയനാട് നാട്ടുകൂട്ടത്തിന്റെ ആദിവാസി നൃത്തവും നാടന്‍പാട്ട്, നിലമ്പൂര്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ കലാപരിപാടി എന്നിവ അരങ്ങേറി. മേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top