കോഴിക്കോട്: ബാര്‍കോഴ സംബന്ധിച്ച് തെളിവോടൂകൂടിയ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനോ മന്ത്രിസ്ഥാനം രാജിവെക്കാനോ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ 25ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാനദണ്ഡമില്ലാതെ പഞ്ചായത്ത് വിഭജനം നടത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഡി ലിമിറ്റേഷന്‍ കമീഷണന് ഉണ്ടാക്കി ശാസ്ത്രീയമായ പഠനത്തിലൂടെ മാത്രമേ പഞ്ചായത്ത് വിഭജനം പാടുള്ളൂവെന്ന് യോഗം അഭിപ്രായപ്പെട്ടു. ഐ വി ശശാങ്കന് അധ്യക്ഷനായി. പി മോഹനന്, മുക്കം മുഹമ്മദ്, എം നാരായണന്, എം ആലിക്കോയ, കെ ലോഹ്യ, പി ടി മാത്യു, പി ആര് സുനില്‍സിംഗ്, പി ടി ആസാദ്, സി പി ഹമീദ്, മാത്യു പോഴത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..