നാദാപുരം: ഉമ്മത്തൂരില്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സുജിത്്, പ്രസിഡന്റ് ടി കെ ശരത് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസുകാര്‍ വളയം പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചു. ആര്‍എസ്എസുകാരായ ഉമ്മത്തൂര്‍ തറാപ്പുറത്ത് ഗോകുല്‍ (19), തട്ടാന്റവിട രാഹുല്‍ (19) എന്നിവരെ വ്യാഴാഴ്ചയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് ബിജെപി ജില്ലാ സെക്രട്ടറി എ പി രാജന്, കെ ടി കെ ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള നാല്പതോളം ആര്‍എസ്എസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചത്. ഇവരെ പൊലീസ് ഗേറ്റിന് മുമ്പില്‍ തടഞ്ഞു. രാത്രി തന്നെ പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടി കെ ശരത്തിന്റെ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ഓട്ടോ വുഡ് ആര്‍എസ്എസുകാര്‍ ബ്ലേഡ് കൊണ്ട് കീറി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് ഉമ്മത്തൂരില്‍ യൂണിറ്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും അക്രമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..