കൊല്ലം: ദേശീയ ഗെയിംസിനായുള്ള ഹോക്കി സ്റ്റേഡിയം നിര്‍മാണത്തില്‍ പ്രാഥമിക പരിശോധനയില്‍ അപാകത കണ്ടെത്തിയ സാഹചര്യത്തില്‍ അടുത്ത ആഴ്ച ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ നേതൃത്വത്തില്‍ വിശദപരിശോധന തുടങ്ങും. നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അനുസരിച്ചാണോ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതെന്ന് പരിശോധിക്കും. നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മ അളക്കുന്നതിന് ചൊവ്വാഴ്ച നടത്തിയ പ്രാഥമിക പരിശോധനക്കിടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ചുറ്റുമതില്‍, പവലിയന് ബ്ലോക്കിലെ പ്രവേശ കവാടത്തോട് ചേര്‍ന്നുള്ള ഭാഗം, ഗ്യാലറിക്ക് താഴ്ഭാഗത്തെ ഓടയടക്കമുള്ള നിര്‍മാണ ജോലികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. തറയില്‍ നിരത്താനായി കൊണ്ട് വന്ന മണ്ണ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നതും തങ്കശേരി തുറമുഖ നിര്‍മാണത്തിന് കടല്‍ ഡ്രെഡ്ജ് ചെയ്ത മണ്ണ്് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന ആക്ഷേപവും പരി ശോധിക്കും. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗമാണ് ഗുണമേന്മ പരിശോധിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് ദേശീയ ഗെയിംസ് അതോറിറ്റിക്കു സമര്‍പ്പിക്കും. ചൊവ്വാഴ്ചയാണ് സ്റ്റേഡിയം പരിശോധിച്ച ദേശീയ ഗെയിംസ് ഇന്റലിജന്‍സ് വിഭാഗമാണ് ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ അപാകത കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഭാഗങ്ങളെല്ലാം ഇടിച്ച് കളഞ്ഞ് പുനര്‍ നിര്‍മിക്കാന്‍ ദേശീയ ഗെയിംസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയുടെ പശ്ചാത്തലത്തില്‍ ജോലികള്‍ താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെയും പാര്‍ക്കിങ് ഏരിയയുടെയും നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. മൈതാനത്ത് ടര്‍ഫ് വിരിക്കുന്നതിന്റെ ജോലികളും പരിശീലന മൈതാനത്തിന്റെ നിര്‍മാണവും നടത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..