ഏറ്റുമാനൂര്‍: സംസ്ഥാനസര്‍ക്കാര്‍ സ്ഥിരനിയമനം നല്കാന് തയ്യാറായാല്‍ തുഴച്ചില്‍ പരിശീലകനായി കേരളത്തില്‍ എത്താന്‍ തയ്യാറാണെന്ന് ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ജോസ് ജേക്കബ് പറഞ്ഞു. ദേശാഭിമാനി കോട്ടയം യൂണിറ്റിന്റെ ഉപഹാരം അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എയില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിയായിട്ടും ഒറീസയില്‍ ജോലിചെയ്ത് അവിടത്തെ താരങ്ങളെ പരിശീലിപ്പിക്കുകയാണ്. നമ്മുടെ നാട്ടിലെ മിടുക്കരായ താരങ്ങള്‍ക്ക് പരിശീലനം നല്കാന് അവസരം ലഭിക്കുന്നത് സന്തോഷകരമാണ്. എന്നാല്‍ ദ്രോണാചാര്യ പുരസ്കാരം നല്കി രാജ്യം ആദരിച്ചിട്ടും സംസ്ഥാന കായിക വകുപ്പോ, മന്ത്രിയോ ഇതുവരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചില്ല. ഒറീസ സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായമില്ല. അടുത്ത ഒളിമ്പിക്സില്‍ ഇന്ത്യന്‍ തുഴച്ചില്‍ ടീമിന് യോഗ്യത നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. മെഡല്‍ കിട്ടണമെന്ന ആഗ്രഹത്തോടെ ടീമിനെ പ്രോത്സാഹിപ്പിക്കും. തുഴച്ചില്‍ രംഗത്ത് നമ്മള് ഇനിയും മുന്നേറാനുണ്ടെന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ ഒറീസയിലെ തുഴച്ചില്‍ പരിശീലകനായ ജോസ് ജേക്കബ് പറഞ്ഞു. ജോസ് ജേക്കബിന്റെ അതിരമ്പുഴയിലെ കുടുംബ വീടായ മാങ്ങാപറമ്പില്‍ വീട്ടിലെത്തിയാണ് പുരസ്കാരം നല്‍കിയത്. സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, അഡ്വ. വി ജയപ്രകാശ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പി എന്‍ സാബു, സാബു ജോര്‍ജ്, ബ്രാഞ്ച് സെക്രട്ടറി കെ എ ബാബു എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..