കരിപ്പൂര്‍: ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് അടിവസ്ത്രത്തിന്റെ ഹുക്കിന്റെ രൂപത്തിലാക്കി കടത്തിയ അരക്കിലോ സ്വര്‍ണം പിടികൂടി. കൂത്തുപറമ്പ് മൂരിയാട് സ്വദേശി കെ വി നിസാറിന്റെ ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. രാജ്യാന്തര മാര്‍ക്കറ്റില്‍ 14 ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണം. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന കഴിഞ്ഞ് യാത്രക്കാരന് പുറത്തിറങ്ങുന്നതിനിടെ തിരിച്ചുവിളിച്ച് ബാഗേജ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. രജിസ്ട്രേഡ് ബാഗേജ് സ്ക്രീനിങ് പരിശോധനയിലാണ് സ്വര്‍ണം കണ്ടത്. സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ ഹുക്കുകളുടെയുംകുട്ടികളുടെ ചെരുപ്പിന്റെ കൊളുത്തിന്റെയും രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഇന്‍സ്ട്രുമെന്റ് ബോക്സിനകത്തെ ഉപകരണങ്ങള്‍ സ്വര്‍ണമാക്കി മാറ്റിയും കടത്താന്‍ ശ്രമിച്ചു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരന് പിടിയിലായത്. ദുബായില്‍ ബിസിനസുകാരനും സുഹൃത്തുമായ സാബുവാണ് സ്വര്‍ണം തന്നുവിട്ടതെന്ന് ഇയാള്‍ കസ്റ്റംസിന് മൊഴി നല്കി. വീട്ടിലെത്തിയാല്‍ ഫഹദ് എന്ന ആള് വിളിക്കുമെന്നും ഇയാള്‍ക്ക് സ്വര്‍ണം കൈമാറണമെന്നും 10,000 രൂപയും മടക്ക ടിക്കറ്റും നല്‍കുമെന്നുമായിരുന്നു ഇയാള്‍ക്ക് കിട്ടിയ നിര്‍ദേശം. കസ്റ്റംസ് അസി. കമീഷണര്‍ ശ്യാംസുന്ദര്‍, കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..