21 February Thursday

ജോസ് ജേക്കബ്ബിന് ദ്രോണാചാര്യ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 12, 2014

കൊച്ചി: ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്കാരം തുഴച്ചില്‍ പരിശീലകനും മലയാളിയുമായ ജോസ് ജേക്കബ്ബിന്. കായികരംഗത്തെ മികച്ച പരിശീലകര്‍ക്കു നല്‍കുന്ന രാജ്യത്തെ പരമോന്നത പുരസ്കാരമാണ് ദ്രോണാചാര്യ. ഒഡീഷ ടീമിന്റെ പരിശീലകനാണ് ഇപ്പോള്‍ ജോസ് ജേക്കബ്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. ഒഡീഷ ടീമിനു നല്‍കിയ മികച്ച നേട്ടങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം.

തുഴച്ചില്‍ ഫെഡറേഷനാണ് പുരസ്കാരത്തിനായി നിര്‍ദേശിച്ചത്. പതിനാലു വര്‍ഷമായി ജോസ് ജേക്കബ് ഒഡീഷ ടീമിനൊപ്പമാണ്. നിരവധി രാജ്യാന്തര മെഡലുകള്‍ ഒഡീഷയ്ക്ക് നേടിക്കൊടുത്തു. ദേശീയ ഗെയിംസുകളില്‍ ഒഡീഷ മെഡലുകള്‍ നേടിയതും ഇദ്ദേഹത്തിന്റെ മികവില്‍ത്തന്നെ. മൂന്നുതവണ തുഴച്ചില്‍ ഫെഡറേഷന്റെ മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പട്ടാളത്തിലായിരിക്കെയാണ് ജോസ് ജേക്കബ് തുഴച്ചലിലേക്കു തിരിയുന്നത്. ദേശീയ താരമായിരുന്നു. നിരവധി മെഡലുകളും സ്വന്തമാക്കി. പിന്നീട് പരിശീലകനായി. കര്‍ണാടകത്തിനെയായിരുന്നു ആദ്യം പരിശീലിപ്പിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top