13 May Thursday

നാഗസാക്കിദിനം: ബാലസംഘം യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 9, 2014

അഞ്ചല്‍: നാഗസാക്കി ദിനമായ ശനിയാഴ്ച സംസ്ഥാനത്ത് ബാലസംഘം നേതൃത്വത്തില്‍ 2000 കേന്ദ്രത്തില്‍ യുദ്ധവിരുദ്ധസംഗമവും കൂട്ടായ്മയും സംഘടിപ്പിച്ചു. "കളിക്കളങ്ങളില്‍പ്പോലും തീതുപ്പുന്ന ഇസ്രയേലിനെതിരെ ഞങ്ങളും ഗാസയ്ക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി വില്ലേജുതലങ്ങളിലാണ് കൂട്ടായ്മയും സംഗമവും സംഘടിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ ലോക മനസ്സാക്ഷിയോട് അഭ്യര്‍ഥിച്ച് സടാക്കോ കൊക്കുകളുടെ നിര്‍മാണവും കൂട്ടായ്മകളില്‍ നടന്നു.

ബാലസംഘം അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ "നാഗസാക്കിദിനം' ആചരിച്ചു. യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. ബാലസംഘം ഏരിയ രക്ഷാധികാരി കെ ബാലചന്ദ്രന്‍പിള്ള അധ്യക്ഷനായി. വി എസ് സതീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top