13 May Thursday

വീണ്ടും പതിനായിരം കടന്നു ; രോഗസ്ഥിരീകരണ നിരക്ക് 14.8

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


തിരുവനന്തപുരം
ആറുമാസത്തിനുശേഷം സംസ്ഥാനത്ത് കോവിഡ് പ്രതിദിന രോഗികൾ 10,000 കടന്നു. വെള്ളിയാഴ്‌ച രോഗികളുടെ എണ്ണം 10,031 ആയി. രോഗസ്ഥിരീകരണ നിരക്ക് 14.8 ശതമാനമാണ്. 2020 ഒക്‌ടോബർ ഏഴിന്‌ 10,606 പേർക്കും പത്തിന്‌ 11,755 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

വെള്ളിയാഴ്ച കോഴിക്കോട്ടും (1560) എറണാകുളത്തും (1391) രോഗികൾ ആയിരം കടന്നു. മറ്റ്‌ എട്ട്‌ ജില്ലയിൽ അഞ്ഞൂറിൽ കൂടുതൽ രോഗികളുണ്ട്‌.

ചികിത്സയിലായിരുന്ന 3792 പേർ രോഗമുക്തരായി. ആകെ ചികിത്സയിലുള്ളവർ 69,868. 24 മണിക്കൂറിനിടെ 67,775 സാമ്പിൾ പരിശോധിച്ചു. 21 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4877 ആയി.   12 പ്രദേശത്തെക്കൂടി പുതുതായി ഹോട്ട്സ്‌പോട്ടാക്കി.  ഇതോടെ ഹോട്ട്സ്‌പോട്ടുകൾ 436 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top