ഇടുക്കി> എലപ്പാറയില്‍ റോഡിന്റെ വശം ഇടിഞ്ഞ് ലയത്തിന്റെ അടുക്കളയിലേയ്ക്ക് പതിച്ച് തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു. ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷൻ പതിമൂന്ന് മുറി ലയത്തിൽ പുഷ്പം(58) അണ് മരിച്ചത്
തിങ്കളാഴ്ച പുലർച്ചെ ലയത്തിനോട് ചേർന്നുള്ള അടുക്കളയിൽ ഭക്ഷണമുണ്ടാക്കുമ്പോഴാണ് മണ്ണിടിഞ്ഞത്. സമീപത്തുള്ളവർ വലിയ ശമ്പ്ദം കേട്ട് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഭീമൻ കല്ലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു കിടന്നിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുഷ്പത്തിനെ പുറത്തെടുത്തത്. ഭർത്താവ് :രാജു . മക്കൾ പ്രദിപ് , അജി, അരുൺ , പ്രിയ . മരുമകൾ ഷിജി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്ശേഷം കോഴിക്കാൻ ഇൻഫന്റ് ദേവലായ സെമിത്തേരിയിൽ സംസ്കരിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..