09 October Wednesday

ഭൂമി തരംമാറ്റം; അപേക്ഷ തീർപ്പാക്കാൻ അദാലത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊച്ചി > ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കലക്ടർമാർ അദാലത്തുകൾ സംഘടിപ്പിക്കും. താലൂക്ക്‌ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിക്കുമെന്നും കലക്ടർമാരുടെ യോഗത്തിൽ മന്ത്രി അറിയിച്ചു.

നിലവിൽ 2,83,097 അപേക്ഷകൾ തീർപ്പാക്കാനുണ്ട്‌. തരംമാറ്റ അപേക്ഷകളുടെ വർധന കണക്കിലെടുത്താണ് തരംമാറ്റ അധികാരം ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി നൽകിയത്‌. നിലവിൽ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടർ ഓഫീസുകളിലുമായി 71 ഇടത്താണ്‌ അപേക്ഷ കൈകാര്യം ചെയ്യുന്നത്.  കൂടുതൽ അപേക്ഷാ കുടിശ്ശിക എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ ആർഡി ഓഫീസുകളിലാണ്‌. കലക്ടർമാരുടെയോഗം ഞായറാഴ്ചയും തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top