11 December Wednesday

സ്ഥിരവരുമാനക്കാരിൽ 
മുന്നിൽ കേരളം ; കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവർ 27 ശതമാനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024


തിരുവനന്തപുരം
രാജ്യത്ത്‌ തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴും സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണത്തിൽ വർധനയുമായി കേരളം. ഇന്ത്യ റേറ്റിങ്‌സ്‌ ആൻഡ് റിസർച്ചിന്റെ പഠനത്തിലാണ്‌ സംസ്ഥാനം ഇക്കാര്യത്തിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയത്‌. 2018–-19 സാമ്പത്തിക വർഷം മുതൽ 2023–- 24 സാമ്പത്തിക വർഷം വരെയുള്ള കണക്കനുസരിച്ച്‌ 6.2 ശതമാനത്തിന്റെ വർധനയുണ്ടായി. അതേസമയം ദേശീയ ശരാശരിയിൽ രണ്ട്‌ ശതമാനത്തിന്റെ കുറവാണുള്ളത്‌. മറ്റു പ്രധാന സംസ്ഥാനങ്ങളിൽവച്ച്‌ തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ചത്‌ കേരളമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

2018–-19ൽ കേരളത്തിൽ സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണം 32.7 ശതമാനമായിരുന്നു. 2023–-24ൽ ഇത്‌ 38.9 ശതമാനമായി വർധിച്ചു. സ്വയംതൊഴിൽ ചെയ്യുന്നവർ 40.5 ശതമാനമാണ്‌. ദേശീയശരാശരി അനുസരിച്ച്‌ സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണം 2023–-24ൽ 23.2 ശതമാനമാണ്‌.

കേരളത്തിൽ കാർഷികേതര തൊഴിലുകളിൽ സ്വകാര്യമേഖലയുടെ പങ്ക്‌ അഞ്ച്‌ വർഷത്തിനിടെ ആറു ശതമാനത്തിൽനിന്ന്‌ 8.2 ശതമാനമായി. പൊതുമേഖലയിൽ ജോലിചെയ്യുന്നവരുടെ എണ്ണം 12.7 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത്‌ കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവർ 27 ശതമാനമാണ്‌. 9.9 ശതമാനം പേർ നിർമാണമേഖലയിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top