03 March Wednesday

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

തിരുവനന്തപുരം> സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍  ആയിരം രൂപ വര്‍ധിപ്പിച്ച് 11, 000 രൂപയാക്കിയും  പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സര്‍ക്കാര്‍ വിഹിതം 50  ലക്ഷം രൂപയായി  ഉയര്‍ത്തിയും മാധ്യമപ്രവര്‍ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക്, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരെ കേരള പത്രപ്രവര്‍ത്തക  യൂണിയന്‍ അഭിനന്ദിച്ചു.

 വനിത മാധ്യപ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് താമസ സൗകര്യം ഉള്‍പ്പെടെയുള്ള ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍   സ്വാഗതാര്‍ഹമാണെന്നും കെയുഡബ്ല്യുജെ  സംസ്ഥാന പ്രസിഡന്റ്  കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top