27 September Monday

കുതിരാനില്‍ തെളിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെളിമ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

തൃശൂര്‍> കുതിരാന്‍ തുരങ്കം തുറന്നപ്പോള്‍ തെളിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ  തെളിമ.മരണക്കുരുക്കിന് പരിഹാരമെന്ന വര്‍ഷങ്ങളായുള്ള ജനകീയ ആവശ്യത്തിനാണ് സര്‍ക്കാര്‍  പ്രാധാന്യം കല്‍പ്പിച്ചത്. ഉദ്ഘാടനത്തിനപ്പുറം തുരങ്കം അടിയന്തിരമായി തുറന്ന് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം.

ഒരു തുരങ്കം മാത്രം തുറക്കുമ്പോള്‍ ഉദ്ഘാടനം വേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നേരത്തെ ചേര്‍ന്ന  അവലോകനയോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമദ് റിയാസ് നിലപാട് വ്യക്തമാക്കിയിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയശേഷമാണ് ഇക്കാര്യം യോഗത്തെ അറിയിച്ചത്.  

 ജൂണ്‍ എട്ടിന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ആഗസ്റ്റ് ഒന്നിനകം  തുരങ്കം തുറക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.  തുരങ്കം തുറക്കാനുള്ള നടപടികള്‍ക്ക്  വേഗതകൂട്ടാനുള്ള നടപടികളാണ് സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിച്ചത്. തൃശൂരില്‍ നിന്ന് സ്ഥലം മാറിയെങ്കിലും  കലക്ടറായിരുന്ന എസ് ഷാനവാസിന്  കുതിരാന്റെ  പ്രത്യേക ചുമതല നല്‍കി.
 
തുരങ്ക നിര്‍മാണപുരോഗതി വിലയിരുത്താന്‍ 14 യോഗങ്ങള്‍ നടത്തി. ഏഴ് യോഗങ്ങളില്‍  പൊതുമരാമത്ത് മന്ത്രി പങ്കെടുത്തു.  ചുമതലയുള്ള കലക്ടര്‍ എസ് ഷാനവാസുമായി നിരന്തരം ബന്ധപ്പെട്ട് മറ്റുയോഗങ്ങളിലെ വിവരങ്ങള്‍  അറിഞ്ഞു.  ഫയര്‍ഫോഴ്സ് അനുമതി, വൈദ്യുതി എന്നിവക്കായി നിരന്തരം ഇടപ്പെട്ടു.

ശനിയാഴ്ച വൈകീട്ടാണ്   തുരങ്കം തുറക്കാന്‍  ദേശീയപാത അതോറിറ്റിയുടെ  അന്തിമ അനുമതിയായത്. പിന്നീട് വൈകീട്ട് അഞ്ചിന് തുറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗവകുപ്പ് മന്ത്രാലയവും അറിയിച്ചു.  ഈ വിവരം കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന്  മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന്  ഒട്ടും വൈകിപ്പിക്കാതെ തുറക്കുന്നതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക്  അടിയന്തിര നിര്‍ദേശം നല്‍കി.  

സംസ്ഥാന സര്‍ക്കാര്‍ ഗതാഗത ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയാലേ തുരങ്കം തുറക്കാനാവൂ. അല്ലെങ്കില്‍ വാഹനങ്ങള്‍ കടത്തിവിടാനാവില്ല. ഇതിനായി  പൊലീസിനെയും ആര്‍ഡിഒ സംവിധാനത്തെയും ക്രമീകരിക്കാന്‍ കലക്ടര്‍ ഹരിത വി കുമാറും കമ്മീഷണര്‍ ആര്‍ ആദിത്യക്കും നിര്‍ദേശം നല്‍കി.  ഇക്കാര്യങ്ങള്‍ നിര്‍വഹിച്ചതിനാലാണ് തുരങ്കം ശനിയാഴ്ച തന്നെ തുറക്കാനായത്.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top