23 April Friday

കുതിരാനിൽ വീണ്ടും അപകടം, ഒരാൾ മരിച്ചു; 6 വർഷത്തിനിടെ മരിച്ചത്‌ 70 പേർ

സ്വന്തം ലേഖകൻUpdated: Sunday Feb 28, 2021
തൃശൂർ > കുതിരാനിൽ വീണ്ടും അപകടം. ഒരു മനുഷ്യജീവൻകൂടി പൊലിഞ്ഞു.  കുതിരാൻ പടിഞ്ഞാറേ തുരങ്ക മുഖത്തേക്കാണ് 40 അടിയോളം മുകളിലുള്ള ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞത്. അപകടത്തിൽ തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിൽ വീരമണിപട്ടി മിഡിൽസ്ട്രീറ്റിൽ ദുരൈരാജിന്റെ മകൻ ശശി (25) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പളനിസ്വാമി ഗുരതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
 
വെള്ളിയാഴ്‌ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ കുടുങ്ങിയ ശശിയെ രണ്ട്മണിക്കൂറിലേറെ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും പണിപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. 
ദേശീയപാത കുതിരാൻ പലപ്പോഴും മരണപാതയാവുകയാണ്‌. ഇവിടെ അപകടം പതിവാണ്‌. വടക്കുഞ്ചേരി മുതൽ തൃശൂർ വരെ കഴിഞ്ഞ ആറുവർഷത്തിനിടെ എഴുപതോളം പേർ അപകടത്തിൽപ്പെട്ട് മരിച്ചു.
 
കേന്ദ്രസർക്കാരും ദേശീയപാത വികസന അതോറിറ്റി അധികൃതരും കാണിക്കുന്ന അനാസ്ഥമൂലം ദേശീയപാത നിർമാണം അവതാളത്തിലാണ്‌. തുരങ്കനിർമാണവും പൂർത്തിയായിട്ടില്ല.   ഇതാണ്‌ അപകടങ്ങൾക്കും മരണങ്ങൾക്കും മുഖ്യ കാരണം. നിരവധി വീട്ടുകാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് റോഡിൽ പൊലിയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top