22 January Saturday

കുറുവയിൽ ക്വാറിയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

കുറുവ > പാങ് ചെട്ടിപ്പടിയിലെ കരിങ്കൽ ക്വാറിയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിന്തൽമണ്ണയിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘത്തിൻ്റെ നേതൃത്വത്തിൽ ഞായർ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനി വൈകിട്ടോടെ കാണാതായ വിനോദിനായി നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രി 2 മണി വരെ തെരച്ചിൽ നടത്തിയിരുന്നു.

ക്വാറിക്ക് സമീപത്ത് നിന്ന് വിനോദിൻ്റെ ചെരുപ്പ് കണ്ടത്തിയതിനെ തുടർന്ന് ക്വാറിയിൽ വീണതാകാം എന്ന നിഗമനത്തിൽ കൊളത്തൂർ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. 2 മണിയോടെ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് പുലർച്ച 5 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും  കണ്ടത്താൻ കഴിഞ്ഞില്ല. രാവിലെ 9 മുതൽ വീണ്ടും നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top