07 February Tuesday

സാബു എം ജേക്കബ് നിരന്തരം അപമാനിക്കാൻ ശ്രമിച്ചു: പി വി ശ്രീനിജൻ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

തിരുവനന്തപുരം> സാബു എം  ജേക്കബ് നിരന്തരം അപമാനിക്കാൻ ശ്രമിച്ചുവെന്ന് പി വി ശ്രീനിജൻ എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ സാമൂഹിക മാധ്യമങ്ങളിലും തന്നെ അധിക്ഷേപിച്ചുവെന്നും നിരന്തരമായി എന്നെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐക്കരനാട് പഞ്ചായത്തിൽ നടന്ന ചടങ്ങിലേക്ക് വിളിച്ചു വരുത്തിയ ശേഷം തന്നെ അപമാനിക്കുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. നിയമപരമായ പരിരക്ഷക്കാണ് പൊലീസിനെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

തന്നെ അപമാനിച്ചുവെന്ന കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്റെ പരാതിയിൽ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പുത്തൻകുരിശ് പൊലീസ് കേസെടുത്തിരുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീപക്ക് കേസിൽ രണ്ടാം പ്രതിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top