24 October Thursday

തിരു.ലോ കോളേജില്‍ കെഎസ്‌യു ഗുണ്ടാ അക്രമം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കടക്കം പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

തിരുവനന്തപുരം> തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐക്കെതിരെ അക്രമമഴിച്ചുവിട്ട് കെഎസ്‌യു. കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം  ആക്രമിക്കുകയായിരുന്നു. കാര്‍ പൊലിസ് പിടിച്ചെടുത്തു. 

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കെഎസ്‌യുക്കാര്‍ തിങ്കളാഴ്‌ച റാഗ് ചെയ്തത് എസ്എഫ്‌ഐ ചോദ്യംചെയ്‌തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കാറിനകത്ത് ഹോക്കി സ്റ്റിക്കും കമ്പിവടിയുമായി ക്യാമ്പസിലെത്തി അക്രമം അഴിച്ചുവിട്ടത്.

ക്യാമ്പസലിലെ കെഎസ്‌യു വിദ്യാര്‍ഥികളും ഒപ്പം പുറത്തുള്ളവരുമാണ് വാഹനത്തില്‍ എത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top