24 August Saturday

എസ്‌ഐയെ സ്ഥലം മാറ്റിയെന്ന്‌ പറഞ്ഞ്‌ കെഎസ്‌യു മാർച്ച്‌; സ്‌റ്റേഷനിൽ തടഞ്ഞത്‌ അതേ എസ്‌ഐ: നാണംകെട്ട്‌ മടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

തിരുവനന്തപുരം > ചാപ്പകുത്തൽ മുതൽ ഉത്തരക്കടലാസ‌് തട്ടിപ്പ‌് വരെ കള്ളവാർത്ത മെനഞ്ഞവർ  എസ‌്ഐയുടെ ‘സ‌്ഥലംമാറ്റം’ ആഘോഷിച്ച‌ും വെട്ടിലായി. യുണിവേഴ‌്സിറ്റി കോളേജ‌് സംഘർഷവുമായി ബന്ധപ്പെട്ട‌് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ‌്ഡ‌് നടത്തിയ കന്റോൺമെന്റ‌് എസ‌്ഐ ആർ ബിനുവിനെ സ്ഥലം മാറ്റിയെന്നായിരുന്നു പ്രചാരണം. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രതീതി സൃഷ‌്ടിക്കാനായിരുന്നു ഈ നുണക്കഥയും സൃഷ‌്ടിച്ചത‌്.

ചൊവ്വാഴ‌്ച രാത്രി ഒമ്പതോടെയാണ‌് ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നും വ്യാജവാർത്തയുണ്ടാക്കിയത‌്. ബിനുവിനെ മാറ്റി എസ‌്ഐ ഷാഫിയെ പകരം നിയമിച്ചെന്നായിരുന്നു കഥ. ഉടൻ ഇവ മാധ്യമ പ്രവർത്തകരുടെ വാട‌്സാപ‌് ഗ്രൂപ്പുകളിലേക്ക‌് അയച്ചു. നിമിഷങ്ങൾക്കകം ചാനലുകൾ ബ്രേക്കിങ‌് വാർത്ത നൽകി. നവമാധ്യമങ്ങളിലും നുണ പ്രചരിപ്പിച്ചു.

ഇതോടെ ഒരുസംഘം കെഎസ‌് യുക്കാർ സ‌്റ്റേഷനിൽ എത്തി കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചു. സ‌്റ്റേഷനിൽ ബിനുവിനെ എസ‌്ഐ വേഷത്തിൽ കണ്ടതോടെ നാണംകെട്ട‌്  അവർ തിരിച്ചുപോയി. കന്റോൺമെന്റ‌് എസ‌്ഐയായി ഷാഫിയെ നിയമിച്ചത‌് എസ‌്ഐ ബിനുവിനെ മാറ്റാതെയാണ‌്. നേരത്ത ഷാഫി അവിടെ എസ‌്ഐ ആയിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ‌്റ്റേറ്റ‌് സ‌്പെഷ്യൽ ബ്രാഞ്ചിലേക്ക‌് മാറ്റിയ അദ്ദേഹത്തെ കഴിഞ്ഞ ഒമ്പതിന‌് സിറ്റിയിൽ നിയമിച്ച‌് ഉത്തരവിറങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ‌് കന്റോൺമെന്റ‌് സ‌്റ്റേഷനിൽ നിയമിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top