28 October Thursday
മുട്ടം പൊലീസ് കേസെടുത്തു

മോര്‍ഫ് ചെയ്‌ത് അശ്ലീലചിത്രം പ്രചരിപ്പിച്ചു; കെഎസ്‌‌യു സംസ്ഥാനനേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകയുടെ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 3, 2020

തൊടുപുഴ > കെഎസ്‌‌യു സംസ്ഥാന നേതാക്കള്‍ മോര്‍ഫ് ചെയ്‌ത് അശ്ലീലചിത്രം പ്രചരിപ്പിച്ചുവെന്ന് കെഎസ്‌‌യു പ്രവര്‍ത്തകയുടെ പരാതി. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്‌ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്‌താലി, ജില്ലാ സെക്രട്ടറി സജന ബി സാജന്‍  എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. ഡിജിപിയ്‌ക്കും വനിത കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കി സംഭവത്തില്‍ തൊടുപുഴ മുട്ടം പൊലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.

ജനുവരി പത്താംതീയതിയാണ് ഇത്തരത്തില്‍ തന്റെ മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിക്കുന്നതായി പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഫെബ്രുവരി 20ന് പരാതിക്കാരി മുട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും 24ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. കെഎസ്‌‌യു നേതാക്കളാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top