18 September Wednesday

തൊടുപുഴയിൽ കെഎസ‌്‌യു ‐ കോൺഗ്രസ‌് അക്രമം; ഇടിക്കട്ട ഉപയോഗിച്ച‌് എസ‌്എ‌ഫ‌്ഐ പ്രവർത്തകന്റെ തല തകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

തൊടുപുഴ > ന്യൂമാൻ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ കെഎസ‌്‌യു ‐ കോൺഗ്രസ‌് പ്രവർത്തകരുടെ ആക്രമണം. കോളേജ‌് കവാടത്തിനു മുന്നിൽ പ്രകടനമായെത്തിയ കെഎ‌സ‌്‌യുക്കാർ, അവിടെ നിന്ന എസ‌്എഫ‌്ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

കവാടത്തിന‌് വെളിയിൽ നിന്ന പ്രവർത്തകരുടെ നേരെ പാഞ്ഞടുത്ത കെഎസ‌്‌യുക്കാർ അവരെ വളഞ്ഞിട്ടാക്രമിച്ചു. യൂത്ത‌് കോൺഗ്രസുകാരും അക്രമികളോടൊപ്പം ചേർന്ന‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  കെഎസ‌്‌യു ജില്ലാ വൈസ‌് പ്രസിഡന്റ‌് വിഷ‌്ണു ഇടിക്കട്ട ഉപയോഗിച്ച‌് എസ‌്എഫ‌്ഐ പ്രവർത്തകൻ കെ എസ‌് പത്മകുമാറിന്റെ തല ഇടിച്ചു തകർത്തു. തലയിൽ മാരകമായി മുറിവേറ്റ പത‌്മകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമം കണ്ട‌് കോളേജിനുള്ളിൽ നിന്നും കൂടുതൽ എസ‌്എഫ‌്ഐ ക്കാർ ഓടിയെത്തിയതോടെയാണ‌്  കെഎസ‌്‌യു, കോൺഗ്രസ‌് പ്രവർത്തകർ പിൻവാങ്ങിയത‌്. ഇവരെ തൊടുപുഴ ഡിവൈഎസ‌്പി കെ പി ജോസ‌്, എസ‌്ഐ എ പി സാഗർ എന്നിവരുടെ നേതൃത്വത്തിൽ വിരട്ടിയോടിച്ചു. കോൺഗ്രസ‌് ബ്ലോക്ക‌് പ്രസിഡന്റ‌് ജാഫർഖാൻ മുഹമ്മദ‌്, കെപിസിസി നിർവാഹകസമിതിയംഗം സി പി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ‌് അക്രമിസംഘം  സ്ഥലത്ത‌് തമ്പടിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top