Deshabhimani

കെഎസ്‌ആർടിസിക്ക്‌ 2 ദേശീയ പുരസ്‌കാരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 09:03 AM | 0 min read

തിരുവനന്തപുരം > 9–-ാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറത്തിൽ  കെഎസ്‌ആർടിസിക്ക്‌ രണ്ടു ദേശീയ പുരസ്‌കാരങ്ങൾ. പുരോഗമന പൊതുമേഖലയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നാളെയെ നവീകരിക്കാം എന്ന വിഷയത്തിൽ നടന്ന ഇവന്റിലാണ് അംഗീകാരം ലഭിച്ചത്. ഐടി ഇൻഫ്രാസ്ട്രക്ചർ മികവ്, വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഏറ്റവും മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ്‌ അവാർഡുകൾ. കെഎസ്ആർടിസി-യുടെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ്  പുരസ്കാരമെന്ന്‌ സിഎംഡി പ്രമോജ്‌ ശങ്കർ പറഞ്ഞു.  അദ്ദേഹം ചടങ്ങിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഇ ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കിയിരുന്നു. എംഎൽഎ-മാരുടെ പിന്തുണയോടെ കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോയിലും ഇ -ഓഫീസ് സംവിധാനം വിപുലീകരിച്ച് പൊതുഗതാഗത പ്രവർത്തനങ്ങൾ നവീകരിക്കാനും അതിലൂടെ ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമാക്കാനും കടലാസ് ജോലികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിഞ്ഞു.    ഇ- ഓഫീസ് സംവിധാനം നടപ്പാക്കുന്നതിലൂടെ ഫയലുകളുടെ കാര്യക്ഷമത, വേഗത, സുതാര്യത, സേവന സൗകര്യം എന്നിവ മെച്ചപ്പെടുത്താൻ കെഎസ്ആർടിസി കൂടുതൽ സജ്ജമാകുന്നു. ജീവനക്കാർക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമായ ഈ സംരംഭം മെച്ചപ്പെട്ട ഭരണത്തിനും കൂടുതൽ പ്രതികരണശേഷിയുള്ള പൊതുസേവനത്തിനുമായി ലക്ഷ്യമിടുകയാണ്.

ഉപഭോക്തൃ സേവനം ഗണ്യമായി മെച്ചപ്പെടുത്തുന്നതിലേക്ക് ഏറ്റവും നൂതനമായ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ സ്റ്റുഡന്റ്‌സ്‌ കൺസഷൻ, കസ്റ്റമർ കെയർ സർവീസ്, ലൈവ് മൊബൈൽ ടിക്കറ്റിങ്‌ തുടങ്ങി വിവിധ സേവനങ്ങളിലൂടെ കെഎസ്ആർടിസി ഐടി ഇൻഫ്രാസ്ട്രക്ചർ വിപുലീകരിച്ചു.


ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ  ബോളിവുഡ്‌നടൻ  റാസ മുറാദിൽനിന്ന്‌  കെഎസ്‌ആർടിസി  സിഎംഡി പ്രമോജ്‌ ശങ്കർ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

 
 



deshabhimani section

Related News

0 comments
Sort by

Home