20 October Tuesday
നിരക്കിൽ മാറ്റമില്ല

ആനവണ്ടി എവിടെയും നിർത്തും ; കെഎസ്‌ആർടിസി അൺലിമിറ്റഡ്‌ സർവീസ്‌ തുടങ്ങി ; തിരുവനന്തപുരം എറണാകുളം വോൾവോ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020



സ്‌റ്റോപ്പില്ലെങ്കിലും യാത്രക്കാർ പറയുന്ന സ്ഥലത്ത്‌ നിർത്തിക്കൊടുക്കുന്ന അൺലിമിറ്റഡ് സ്റ്റോപ്‌ ഓർഡിനറി സർവീസുകൾക്ക്‌ തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാലോട്ടുനിന്ന്‌ മടത്തറയിലേക്കും നെടുമങ്ങാട്ടുനിന്ന്‌ പേരൂർക്കടയിലേക്കുമാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ്‌ തുടങ്ങിയത്‌. മറ്റ്‌ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു.

യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത്‌ കയറാനും ഇറങ്ങാനും സൗകര്യമൊരുക്കാനാണ്‌ അൺലിമിറ്റഡ് സ്റ്റോപ്‌ ഓർഡിനറി സർവീസ്‌ തുടങ്ങിയത്‌. രാവിലെ ആറുമുതൽ രാത്രി ഏഴുവരെയാണ്‌ സർവീസ്‌. ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. 

കൂടുതൽ സർവീസ്‌
ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ശനിയാഴ്‌ചമുതൽ റദ്ദാക്കിയ സാഹചര്യത്തിൽ കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തും. ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ചമുതൽ തിരുവനന്തപുരം-–- എറണാകുളം റൂട്ടിൽ നോൺ സ്റ്റോപ്‌ എസി സർവീസ് ആരംഭിക്കുമെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. രാവിലെ 5.30ന് തിരുനന്തപുരത്തുനിന്ന് തിരിക്കുന്ന ബസ്‌ രാവിലെ 9.30ന്‌ എറണാകുളത്ത് എത്തും. വൈകിട്ട്‌ ആറിന്‌ എറണാകുളത്തുനിന്ന് തിരിക്കുന്ന മടക്കബസ്‌ രാത്രി പത്തിന്‌ തിരുവനന്തപുരത്ത് തിരിച്ചെത്തും. 11, 14, 15, 16, 17, 18 തീയതികളിലാണ്‌ സർവീസ്‌.

സീറ്റ്‌ റിസർവേഷന്‌: www.online.keralartc.com
തിരുവനന്തപുരം–- കോഴിക്കോട്‌ ജനശതാബ്ദി, കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം–-തിരുവനന്തപുരം ട്രിവാൻഡ്രം എക്‌സ്‌പ്രസ്‌ എന്നീ ട്രെയിനുകളാണ്‌ ശനിയാഴ്‌ചമുതൽ റദ്ദാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top