24 October Sunday

ഒക്‌ടോബർ ഒന്ന്‌ മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും: മന്ത്രി ആന്റണി രാജു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

തിരുവനന്തപുരം > ഒക്‌ടോബർ ഒന്നു മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡിന് മുമ്പുള്ള നിരക്കിലേക്കാണ്‌ ബസ്‌ ടിക്കറ്റ്‌ നിരക്കുകൾ മാറുക. ടിക്കറ്റ്‌ നിരക്കുകൾ വർധിപ്പിക്കണമെന്ന്‌ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശയുണ്ട്. സർക്കാർ അത് ചർച്ച ചെയ്യും. ലോ ഫ്‌ളോർ–വോൾവോ ബസുകളിൽ സൈക്കിളും ഇലക്‌ട്രിക് സ്‌കൂ‌ട്ടറുകളും കൊണ്ടുപോകാൻ അനുമതി നൽകും. ഇതിനുള്ള നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top