22 January Saturday

തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

തിരുവനന്തപുരം > കെഎസ്ആർടിസി ബുധനാഴ്‌ച മുതൽ തമിഴ്നാട്ടിലേക്ക് സർവീസ് ആരംഭിക്കും.  കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ്‌ തീരുമാനം. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചശേഷം കർണാടകത്തിലേക്ക് സർവീസിന്‌ അനുമതി ലഭിച്ചെങ്കിലും തമിഴ്നാട് ഇതുവരെ അനുമതി നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവീസ്‌ പുനരാരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരി​ഗണിച്ചാണ്  തമിഴ്നാട് നിയന്ത്രണം  പിൻവലിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top