06 October Sunday
എസി പ്രീമിയം സൂപ്പർഫാസ്‌റ്റ്‌ ഒക്‌ടോബർ ആദ്യം

മിന്നൽ വേഗം കൂടുതൽ സ്‌റ്റോപ്പ്‌ ; നിരത്തിലേക്ക്‌ കൂടുതൽ 
സൂപ്പർ ഡീലക്‌സ് ബസുകൾ

സുനീഷ്‌ ജോUpdated: Wednesday Sep 11, 2024


തിരുവനന്തപുരം
മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും  ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും.

തിരുവനന്തപുരം–-കോയമ്പത്തൂർ, കൊട്ടാരക്കര–-കോയമ്പത്തൂർ, തിരുവനന്തപുരം–-പെരിന്തൽമണ്ണ–-മാനന്തവാടി, മൂന്നാർ–-കണ്ണൂർ, കുമളി–-കണ്ണൂർ, കുമളി–-പെരിന്തൽമണ്ണ–-മാനന്തവാടി, മാനന്തവാടി–-പെരിന്തൽമണ്ണ–-പത്തനംതിട്ട–-എരുമേലി–-തിരുവനന്തപുരം എന്നിവയാണ്‌ പുതുതായി ആരംഭിക്കുന്ന സർവീസുകൾ.

സൂപ്പർഫാസ്‌റ്റ്‌–- വോൾവോ എസി സ്‌കാനിയ ‌ എന്നിവയുടെ ഇടയിലുള്ള ശ്രേണിയിലാണ്‌ സൂപ്പർ ഡീലക്‌സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്‌. കണ്ടക്ടറുടേത്‌ ഉൾപ്പെടെ 40 സീറ്റാണുള്ളത്‌.  നിന്ന്‌ യാത്ര ചെയ്യാൻ അനുവദിക്കില്ല.  ട്രെയിൻ സർവീസ്‌ ഇല്ലാത്ത മേഖലകളിലേക്ക്‌ കുറഞ്ഞ സമയത്തിനകത്ത്‌  എത്താനാകും. മിന്നൽ, സൂപ്പർ ഡീലക്‌സ്‌ എന്നിവ ലാഭം നേടാനുള്ള സർവീസ്‌ എന്നതിനപ്പുറം സേവനമായാണ്‌ കെഎസ്‌ആർടിസി കാണുന്നത്‌.

പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർഫാസ്‌റ്റ്‌ ഒക്‌ടോബർ ആദ്യം സർവീസ്‌ ആരംഭിക്കും. തിരുവനന്തപുരം–-എറണാകുളം, തിരുവനന്തപുരം–-കോഴിക്കോട്‌ റൂട്ടുകളാണ്‌ ആദ്യഘട്ടത്തിൽ ആരംഭിക്കുക. 42 ബസുകൾ ഈ വിഭാഗത്തിലുണ്ടാകും. ഇതിൽ പത്തെണ്ണം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്ത്‌ എത്തും. കലാസംവിധായകൻ സാബു സിറിൾ ആണ്‌ ബസിന്റെ ഡിസൈൻ തയ്യാറാക്കിയത്‌.  പകലും രാത്രിയിലും സർവീസ്‌ ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top