20 November Wednesday

കെഎസ്‌ആർടിസി അധിക സർവീസുകൾ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019


തിരുവനന്തപുരം 
കനത്തമഴയെ തുടർന്ന്‌ പലയിടങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്കായി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി കെഎസ്‌ആർടിസി. തിരുവനന്തപുരം എയർപോർട്ടിൽ അസിസ്റ്റന്റ്‌ ട്രാൻസ്‌പോർട്ട്‌ ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്‌ക്‌ തുടങ്ങി.

ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന്‌ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്‌. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസി ഹെൽപ്‌ ഡെസ്ക് ഒരുക്കി. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിൽ രണ്ട് യൂണിറ്റ് ഓഫീസർമാരെയും നിയോഗിച്ചു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളത്തേക്ക് ആവശ്യാനുസരണം സർവീസുകൾ അയച്ചു വരികയാണ്. ദീർഘദൂര സർവീസുകളും ക്രമീകരിക്കുന്നുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌: ഫോൺ : 0471-2463799, 9447071021. വാട്‌സാപ്പിലൂടെയും (8129562972), facebook.com/KeralaStateRoadTransportCorporation എന്ന ഫെയ്സ് ബുക്ക് പേജിലൂടെയും 24 മണിക്കൂറും വിവരങ്ങളറിയാം.


പ്രധാന വാർത്തകൾ
 Top