കൊച്ചി > ശബരിമല സീസണിൽ സ്പെഷ്യൽ സർവീസ് നടത്താൻ 1386 ഡ്രൈവർമാരെ കെഎസ്ആർടിസിക്ക് പിഎസ്സി ലിസ്റ്റിൽ നിന്ന് താൽക്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ച് വിധി. 504 ബസുകൾക്കായാണ് പരിചയസമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്.
തീർത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കൽ സ്ട്രെച്ചിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ തന്നെ വേണമെന്നും കെഎസ്ആർടിസി അഭ്യർഥിച്ചു. നവംബർ 16 മുതൽ 2020 ജനുവരി 31 വരെ താൽക്കാലികമായി നിയമനം മതിയെന്ന വാദമാണ് കോടതി അംഗീകരിച്ചത്.