01 August Sunday

കെഎസ്ആർടിസി 1528 സർവ്വീസുകളും, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകൾ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


തിരുവനന്തപുരം>  സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാർട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 ദീർഘദൂര സർവ്വീസുകളാണ്.

അതേ സമയം വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ടമെന്റ് സംസ്ഥാനത്ത് 30 സർവ്വീസുകളാണ് നടത്തിയത്. ആലപ്പുഴ 4 ഷെഡ്യൂൾ, എറണാകുളം 4 ഷെഡ്യൂൾ, പാണവള്ളി 4 ഷെഡ്യൂൾ, നെടുമുടി 3 ഷെഡ്യൂൾ, കാവാലം 2 ഷെഡ്യൂൾ, പുളിങ്കുന്ന് 2 ഷെഡ്യൂൾ, വൈക്കം 2 ഷെഡ്യൂൾ, കൊല്ലം 2 ഷെഡ്യൂൾ, മുഹമ്മ 2 ഷെഡ്യൂൾ,  പറശ്ശിനി 1 ഷെഡ്യൂൾ, പയ്യന്നൂർ 1 ഷെഡ്യൂൾ, എടത്വ 1 ഷെഡ്യൂൾ, ചങ്ങനാശ്ശേരി 1 ഷെഡ്യൂൾകോട്ടയം 1 ഷെഡ്യൂൾ എന്നിങ്ങനെയാണ് സർവ്വീസ് നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top