06 October Sunday

കെഎസ്‌ആർടിസി ; ആഗസ്‌തിലെ പെൻഷൻ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


തിരുവനന്തപുരം
കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ മുഖേന ആരംഭിച്ചു. ആഗസ്‌തിലെ പെൻഷനാണ്‌ വിതരണം ചെയ്‌തു തുടങ്ങിയത്‌. 42,180 പെൻഷൻകാർക്ക്‌  വിതരണം ചെയ്യാനുള്ള 69,78,23,086 രൂപയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ ജീവനക്കാരുടെ സൊസൈറ്റി ലിസ്റ്റും   കോഓപ്പറേറ്റീവ് സൊസൈറ്റീസ്‌ രജിസ്ട്രാറിന്‌ കൈമാറി.

പെൻഷൻ വിതരണത്തിന് കൺസോർഷ്യം രൂപീകരിച്ച് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് നിക്ഷേപമായി വന്ന തുക വിനിയോഗിച്ച്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കാസർകോട്‌ എന്നീ ജില്ലകളിലെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക ബന്ധപ്പെട്ട സംഘങ്ങൾക്ക് കൈമാറി. കൺസോർഷ്യത്തിലേക്കുള്ള നിക്ഷേപം വരുന്ന മുറയ്ക്ക് മറ്റു ജില്ലകളിലേക്കുള്ള പെൻഷൻ തുകയും ഉടൻ വിതരണം ചെയ്യുമെന്ന്‌ ഗതാഗത വകുപ്പ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top