17 September Tuesday

മാനന്തവാടിയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പുതിയ സര്‍വീസുമായി കെഎസ്ആര്‍ടിസി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കല്‍പ്പറ്റ> മാനന്തവാടിയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പുതിയ സര്‍വീസ്  ആരംഭിച്ച് കെഎസ്ആര്‍ടിസി. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന കച്ചവടക്കാരുടെയും വിദ്യാര്‍ത്ഥികളുടേയും വിനോദ സഞ്ചാരികളുടേയും എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുന്നത്.


 ഊട്ടിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്കും സ്ഥിരമായി വരാറുണ്ട്. വയനാടിനോട് അടുത്ത് കിടക്കുന്ന ഊട്ടി മലയാളികളുടേയും ഒരു ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ്. മാനന്തവാടിയില്‍ നിന്നും പനമരം, കല്‍പ്പറ്റ, മേപ്പാടി, ചേരമ്പാടി, ഗൂഡല്ലൂര്‍, ഊട്ടി, മേട്ടുപ്പാളയം വഴി കോയമ്പത്തൂരിലേക്ക് ആരംഭിച്ച പുതിയ സര്‍വ്വീസും ജനപ്രിയവും വിജയകരവുമാവുമെന്ന പ്രതീക്ഷയാണുള്ളതെന്നും കെഎസ്ആര്‍ടിസി പറഞ്ഞു.

 മാനന്തവാടിയില്‍ നിന്നും കോയമ്പത്തൂര്‍ വരെ 249 രൂപയും ഊട്ടി വരെ 165 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്ജ്.

പുതിയ സര്‍വ്വീസിന്റെ സമയക്രമം

മാനന്തവാടി 07:40 03:25
കല്‍പ്പറ്റ 08:40 02:35
ചേരമ്പാടി 09:35 01:30
ഗൂഡല്ലൂര്‍ 10:50 00:30
ഊട്ടി 12:30 22:35
മേട്ടുപ്പാളയം 13:55 20:55
കോയമ്പത്തൂര്‍ 14:50 20:00

ഈ സര്‍വ്വീസിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കായി

മാനന്തവാടി - 04935 - 240640

സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7)

ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation

വാട്‌സാപ്പ് നമ്പര്‍ - 8129562972

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)

മൊബൈല്‍ - 9447071021
ലാന്‍ഡ്ലൈന്‍ - 0471-2463799

എന്നീ നമ്പരുകളില്‍ യാത്രക്കാര്‍ക്ക് ബന്ധപ്പെടാവുന്നതാണ്..

ഓണ്‍ലൈനായി ടിക്കറ്റുകള്‍ മുന്‍കൂറായി റിസര്‍വ്വ് ചെയ്യാന്‍ online.keralartc.com സന്ദര്‍ശിക്കുക.


 


പ്രധാന വാർത്തകൾ
 Top