12 November Tuesday

വിദ്യാർത്ഥികളുടെ കൺസഷൻ: അപേക്ഷകൾ രണ്ട് ദിവസത്തിനകം തീർപ്പാക്കണമെന്ന് ഗതാഗത മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

തിരുവനന്തപുരം > കെഎസ്ആർടിസി ഡിപ്പോകളിൽ കെട്ടിക്കിടക്കുന്ന വിദ്യാർത്ഥികളുടെ കൺസഷൻ അപേക്ഷകൾ രണ്ട് ദിവസത്തിനകം തീർപ്പാക്കണമെന്ന് ഗതാഗത മന്ത്രിയുടെ നിർദ്ദേശം. ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. അപേക്ഷകൾ തീർപ്പാക്കി രണ്ട് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.


പ്രധാന വാർത്തകൾ
 Top