19 October Saturday

പൊള്ളിയിട്ടും അവസാന യാത്രക്കാരനും ഇറങ്ങിയെന്ന‌് ഉറപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


ചടയമം​ഗലം
അപകടം ദുരന്തമായി മാറാഞ്ഞത് ബസ‌് ഡ്രൈവറുടെ സമയോചിത ഇടപെടൽ. പിഎസ‌്‌സി പരീക്ഷ ആയതിനാൽ രാവിലെ മുതൽ ബസുകളിൽ നല്ല തിരക്കായിരുന്നു. തിരക്കൊഴിഞ്ഞ് ഉച്ചയൂണും കഴിഞ്ഞ് 1.45ന‌് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടക്കുമ്പോൾ യാത്രക്കാരിൽ പലരും പാതി മയക്കത്തിൽ ആയിരുന്നു. ബസ‌് അപകടത്തിൽപ്പെട്ട് തീപടരുമ്പോഴും ആത്മധൈര്യം നഷ്ടപ്പെടാതെ ഡ്രൈവർ ബസിന്റെ എയർ ഡോറുകൾ രണ്ടും തുറന്നു. തീപടർന്ന് ശരീരത്തിലേക്ക‌് എത്തിയിട്ടും അവസാനയാത്രികനും ബസിൽനിന്ന‌് ഇറങ്ങയതിനുശേഷമാണ് ഡ്രൈവർ സീറ്റിൽനിന്ന‌് എഴുന്നേറ്റത്. ഈ സമയമത്രയും യാത്രക്കാരെ ബസിൽനിന്ന‌് ഇറക്കാൻ ആത്മധൈര്യത്തോടെ കണ്ടക്ടറും  സഹായിക്കുന്നുണ്ടായിരുന്നു. ബസ‌് ചുട്ടുപഴുത്തിട്ടും യാത്രക്കാർ ഇറങ്ങിത്തീരുന്നതുവരെ ബസിൽ ഉണ്ടായിരുന്നതാണ് ഇവർക്ക് കൂടുതൽ പൊള്ളലേൽക്കാൻ ഇടയായത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top