12 November Tuesday

അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം: വാരാന്ത്യ-വാരാദ്യ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

തിരുവനന്തപുരം> അന്തര്‍സംസ്ഥാന സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ സമരവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍  കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. ദിവസേന കെഎസ്ആര്‍ടിസി നടത്തിവരുന്ന 49 ബാംഗ്ലൂര്‍ ഷെഡ്യൂളുകള്‍ക്ക് പുറമേ സമരം മൂലമുണ്ടാകുന്ന പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനായി കെ എസ് ആര്‍ ടി സി ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ പ്രത്യേക അധിക വാരാന്ത്യ- വാരാദ്യ സര്‍വീസുകള്‍ താഴെ പറയുന്ന യൂണിറ്റുകളില്‍ നിന്നും ബാംഗ്ലൂരിലേയ്ക്കും തിരിച്ചും അധിക സര്‍വീസുകള്‍ ക്രമീകരിച്ചു.

ആലപ്പുഴ-ബാംഗ്‌ളൂര്‍
ചങ്ങനാശേരി - ബാംഗ്‌ളൂര്‍
കോട്ടയം - ബാംഗ്‌ളൂര്‍
എറണാകുളം- ബാംഗ്‌ളൂര്‍
പയ്യന്നൂര്‍ - ബാംഗ്‌ളൂര്‍
കട്ടപ്പന _ ബാംഗ്‌ളൂര്‍
കണ്ണൂര്‍ - ബാംഗ്‌ളൂര്‍
കോഴിക്കോട്- ബാംഗ്‌ളൂര്‍
കാഞ്ഞങ്ങാട് -ബാംഗ്‌ളൂര്‍
തൃശുര്‍ - ബാംഗ്‌ളൂര്‍
തിരുവനന്തപുരം - ബാംഗ്‌ളൂര്‍
വടകര- ബാംഗ്‌ളൂര്‍
തൊട്ടില്‍പ്പാലം-ബാംഗ്‌ളൂര്‍
തലശേരി - ബാംഗ്‌ളൂര്‍
ബത്തേരി-ബാംഗ്‌ളൂര്‍

കൂടാതെ ബാംഗ്ലൂരില്‍ നിന്നും തിരിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഏതുസമയവും യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സര്‍വീസുകള്‍ നടത്തുവാനായി അഞ്ച് ബസുകള്‍ ക്രൂ സഹിതം ബാംഗ്ലൂരില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഈ പ്രത്യേക സാഹചര്യത്തില്‍ അധികമായി ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകള്‍ അടക്കം എല്ലാ സര്‍വീസുകളിലും യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്.

ഈ സര്‍വീസുകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നവമാധ്യമങ്ങളിലൂടെയും ഫോണ്‍ മുഖേനയും ബന്ധപ്പെടാവുന്നതാണ്.

സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7)

ഫേസ്‌ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation
വാട്‌സാപ്പ് നമ്പര്‍ - 8129562972
മൊബൈല്‍ &SMS -7025041205

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം  (24×7)

മൊബൈല്‍ - 9447071021
ലാന്‍ഡ്ലൈന്‍ - 0471-2463799

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായി online.keralartc.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



 കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായ എം.പി ദിനേശ് ഐ പി എസ് ആണ് വിവരം അറിയിച്ചത്.
 


പ്രധാന വാർത്തകൾ
 Top