24 October Thursday

കേന്ദ്ര ബജറ്റ്‌ നിർദ്ദേശങ്ങൾ ജനവിരുദ്ധം: കർഷക തൊഴിലാളി യൂണിയൻ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കൊച്ചി> ദളിത് ‐ആദിവാസി ജനവിഭാഗങ്ങൾക്കെതിരായ അതിക്രമം അവസാനിപ്പിക്കുക, വിലക്കയറ്റം വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക, തൊഴിലുറപ്പ്‌ പദ്ധതിയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ് കെ ടി യു ) നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി.



 ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. സി പി ഐ (എം) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. മാർച്ച് ആലുവ റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്ന് തുടങ്ങി.  ജില്ലാ പ്രസിഡന്റ് എം കെ മോഹനൻ അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി സി ബി ദേവദർശനൻ, ജില്ലാ ട്രഷറർ വി എം ശശി, എം എഛ് സുധീർ,ഒ വി ദേവസ്സി, എന്നിവർ സംസാരിച്ചു. ജില്ലാ നേതാക്കളായ സോമ പുരുഷോത്തമൻ , ടി കെ വത്സൻ, ടി ഐ ശശി, ടി എൻ മോഹനൻ, കെ പി അശോകൻ, സി കെ പത്മനാഭൻ ,ഒ എൻ വിജയൻ ,പി കെ സുബ്രമണ്യൻ,കെ ഇന്ദിര ,പി ടി പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top