കെഎസ്ഇബിയില്‍ 306 പേരെ നിയമിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം > കെഎസ്ഇബിയിൽ വിവിധ തസ്തികകളിലായി 306 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 40 ശതമാനം പിഎസ്‌സി ക്വാട്ടയിൽ 100-ഉം സർവീസിൽ ഉള്ളവരിൽ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ 50-ഉം സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 30 ശതമാനം പിഎസ്‌സി ക്വാട്ടയിൽ 50-ഉം 10 ശതമാനം ക്വാട്ടയിൽ സർവീസിൽ ഉള്ളവരിൽനിന്ന് 50-ഉം ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ 80 ശതമാനം പിഎസ്‌സി ക്വാട്ടയിൽ 50-ഉം ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 33 ശതമാനം പിഎസ്‌സി ക്വാട്ടയിൽ ആറും ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക.
0 comments