21 February Thursday

അരലക്ഷത്തോളം വീടുകൾ ഇനി വൈദ്യുതനിലയം ; കൂടുതൽ അപേക്ഷകൾ കൽപ്പറ്റയിൽ

പി ആർ ദീപ‌്തിUpdated: Friday Jan 18, 2019

കൊല്ലം
കേരളത്തിലെ ഓരോവീട്ടുകാർക്കും  വൈദ്യുത ഉൽപ്പാദകരായി മാറാം.  ഊർജകേരള മിഷന്റെ ഭാഗമായി പുരപ്പുറത്ത‌് സൗരോർജ പാനൽ സ്ഥാപിച്ച‌് വീടുകളെ വൈദ്യുതനിലയങ്ങളാ-ക്കാൻ കഴിഞ്ഞദിവസംവരെ അപേക്ഷിച്ചത‌്  40000 ഗാർഹിക  ഉപയോക്താക്കൾ. പദ്ധതിയിലേക്ക‌് മൊത്തം 52000 അപേക്ഷയാ-ണ്- സം-സ്ഥാനത്തെ 25 വൈദ്യുതി- സർ-ക്കി-ളിൽ-  കഴിഞ്ഞദിവസംവരെ ലഭി-ച്ചത്-്--. കൂടുതൽ അപേക്ഷകൾ കൽ-പ്പറ്റയിലാ-ണ്-–- 7600.- തൃശൂരാണ്- തൊട്ടുപിന്നിൽ–-- 6000.- കു-റവ്-- കൊ-ട്ടാ-രക്കരയിൽ–- -620.- ഓ-രോ- സർ-ക്കി-ളി-ലും- 20മെഗാ-വാ-ട്ട് വീതം- വൈദ്യുതി- ഉൽപ്പാ-ദി-പ്പിക്കുകയാണ‌്- ലക്ഷ്യം. ഇതു-വരെ ലഭി-ച്ച അപേക്ഷ- അനു-സരി-ച്ച്-- സംസ്ഥാനത്ത‌് 212.-305 മെഗാ-വാ-ട്ട്-- ഉൽപ്പാ-ദി-പ്പി-ക്കാ-നു-ള്ള പാ-നൽ- സജ്ജമാ-ക്കാ-ം. സം-സ്ഥാ-നത്ത്-- ഒന്നേകാൽ കോടി വൈദ്യുതി- ഉപയോക്താക്കളാണുള്ളത‌്. ഇതിൽ ആദ്യ-ഘട്ടത്തിൽ- കൂ-ടു-തൽ- ഊർ-ജം- ഉപയോ-ഗി-ക്കു-ന്ന ഒരു-ശതമാ-നം- ഉപയോ-ക്താ-ക്കളിൽ-നിന്നാണ്- അപേക്ഷ ലഭിച്ചത്--.- 200 മെഗാവാട്ട‌് സോളാർ റൂഫ‌്ടോപ്പ‌് ടെൻഡർ ചെയ്യുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം മേഖലയിലെ സംരംഭകരുടെ യോഗം ചേർന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന്  മൊബൈൽ ആപ്ലിക്കേഷനുമുണ്ട‌്. മൂന്നുവർഷത്തിനുള്ളിൽ കെഎസ്-ഇബി നേതൃത്വത്തിൽ 1000 മെഗാവാട്ട്- വൈദ്യുതി സൗരപദ്ധതികളിൽനിന്ന് ഉൽ-പ്പാദിപ്പിക്കുകയാണ‌്‌  ലക്ഷ്യം.-  ഇതിൽ 500 മെഗാവാട്ട്- പുരപ്പുറ സൗരോർജ പദ്ധതികളിൽനിന്നാണ‌്.-

മെയ് പകു-തി-യോ-ടെ അപേക്ഷകരു-ടെ വീടിനുമുകളിൽ സൗരോർജ പാനൽ- സ്ഥാ-പി-ക്കാ-നു-ള്ള നടപടി-കളു-മാ-യി- മു-ന്നേറുകയാണ്- കെഎസ്--ഇബി.ഇതോടെ  പുരപ്പുറ സൗരോർജ പദ്ധതി ഏറ്റെടുക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതിവിതരണ സ്ഥാപനം എന്ന നേട്ടവും- കെഎസ്-ഇബിക്ക്-- കൈവന്നു-.


പ്രധാന വാർത്തകൾ
 Top