01 April Wednesday

പ്രതികരണങ്ങൾ നൈസര്‍ഗികമല്ലാതെ അവതരിപ്പിക്കപ്പെടുന്നു: മധുപാൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

കൊച്ചി
സമകാലിക വിഷയങ്ങളോടുള്ള പ്രതികരണം നൈസർഗികമല്ലാതെ കഥകളിൽ അവതരിപ്പിക്കുന്നതായി സംവിധായകൻ മധുപാൽ. പ്രകടനപരമായോ ഭയമില്ലെന്ന് കാണിക്കാനോ ആയി ഇത്തരത്തിൽ പ്രതികരണങ്ങൾ വരുന്നതായും മധുപാൽ പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കാലത്തെ അടയാളപ്പെടുത്തുന്ന കഥ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലത്തെ അടയാളപ്പെടുത്തുന്നതാണ് കഥയെന്നും അതിൽ കാലം പ്രതിഫലിക്കുമെന്നും എഴുത്തുകാരൻ വി ആർ സുധീഷ് പറഞ്ഞു. പൗരത്വ നിയമം അടക്കമുള്ള വിഷയങ്ങൾ ഇപ്പോൾ കഥകളിൽ വരുന്നു. അത് സത്യസന്ധമായി വരുന്നതും അല്ലാത്തതുമുണ്ടാകുമെന്നും വി ആർ സുധീഷ് പറഞ്ഞു. എഴുത്തുകാരേക്കാൾ ബുദ്ധിയുള്ളവരാണ് വായനക്കാരെന്നും വായനക്കാരുടെ രാഷ്ട്രീയ ബോധത്തെ എങ്ങനെ നേരിടാം എന്നത് എഴുത്തുകാർക്ക് വെല്ലുവിളി ഉയർത്തുന്നതായും അർഷാദ് ബത്തേരി പറഞ്ഞു.

ചരിത്ര ബോധവും രാഷ്ട്രീയ ബോധവും ദുർബലമായി പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് തനിക്ക് വിമർശനമുള്ളതായും അർഷാദ് ബത്തേരി പറഞ്ഞു. എഴുത്തുകാരായ വിനു എബ്രഹാം, ലതാലക്ഷ്മി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top