27 November Saturday

കൃഷ്‌ണഗിരിയിൽ കെഎസ്‌ആർടിസി ബസ്‌ ലോറിയിൽ ഇടിച്ച്‌ അപകടം; ഡ്രൈവറുടെ നില ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

കൃഷ്‌ണഗിരി > കെഎസ്ആർടിസി സ്‌കാനിയ ബസ് തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കു പോകുകയായിരുന്ന ബസാണ്‌ കൃഷ്‌ണഗിരിക്ക്‌ 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടത്‌. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണ്. ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നു കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top