15 October Tuesday

വയനാട് പുനരധിവാസ പദ്ധതി ; സംഭാവന നൽകാതെ 
കോൺഗ്രസ്‌ എംപിമാരും എംഎൽഎമാരും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


തിരുവനന്തപുരം
കെപിസിസിയുടെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് സംഭാവന നൽകാതെ എംപിമാരും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികൾ. ഈ സാഹചര്യത്തിൽ പ്രസിഡന്റ്‌ കെ സുധാകരൻ ഓൺലൈനിൽ അടിയന്തര യോഗം വിളിച്ചു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീട് നിർമിക്കാൻ കോൺഗ്രസിന്റെ ആപ് വഴിയുള്ള ധനസമാഹരണം ആഗസ്‌ത്‌ 19ന്‌ തുടങ്ങിയിരുന്നു. ഇപ്പോഴും ഒരു കോടി രൂപപോലും ലഭിച്ചിട്ടില്ല.

സ്റ്റാൻഡ് വിത്ത് വയനാട് -ഐഎൻസി ആപ് വഴിയാണ് പിരിവ്. കെ സുധാകരനും വി ഡി സതീശനും ഒപ്പിട്ടാലേ ബാങ്കിൽനിന്ന് പണം പിൻവലിക്കാനാകൂ. ഫണ്ട് അടിച്ചുമാറ്റില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഇത്. എന്നിട്ടും വലിയൊരു വിഭാഗം ജനപ്രതിനിധികൾ സഹകരിക്കുന്നില്ലെന്നാണ് നേതൃത്വം പറയുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ വി ഡി സതീശനും ചെന്നിത്തലയും ആഹ്വാനം ചെയ്‌തപ്പോൾ കെ സുധാകരൻ എതിർത്തിരുന്നു. യോഗത്തിൽ കെപിസിസി ഭാരവാഹികളും ഡിസിസി അധ്യക്ഷരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top