കൽപ്പറ്റ > പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ പുൽപ്പള്ളി ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ അബ്രഹാമിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്. മുൻപ് ഇതേ കേസിൽ എബ്രഹാമിനെ കസ്റ്റഡിയിലെടുത്തിരുന്നു.
വായ്‌പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയിരുന്നു. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രൻ നായരാണ് (60) വിഷം കഴിച്ച് മരിച്ചത്. അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെ 2016– 17ൽ 70 സെന്റ് ഈട് നൽകി രാജേന്ദ്രൻ 70,000 രൂപ വായ്‌പ എടുത്തിരുന്നു. എന്നാൽ അബ്രഹാമും മറ്റു ഭരണസമിതി അംഗങ്ങളും ചേർന്ന് രാജേന്ദ്രന്റെ പേരിൽ 24,30,000 രൂപ വായ്‌പയായി തട്ടിയെടുത്തു.
പലിശ ഉൾപ്പെടെ ഇപ്പോൾ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്. ഇത് തിരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന് ബാങ്കിൽനിന്ന് മുമ്പ് നോട്ടീസും ലഭിച്ചിരുന്നു. മറ്റ് 27 കർഷകരെയും തട്ടിപ്പിനിരകളാക്കിയിരുന്നു. ഇതോടെ രാജേന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു.ഈ കേസിലാണ് ഇപ്പോൾ എബ്രഹാമിന്റെ വീട്ടിൽ ഇഡി റെയ്‌ഡ് നടത്തുന്നത്.
ബാങ്ക് സെക്രട്ടറി രമാദേവിയുടെ വീട്ടിലും റെയ്‌ഡ് നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..