16 October Saturday

കെ പി അനിൽകുമാറിനെ കോൺഗ്രസിൽ നിന്നു പുറത്താക്കിയതായി കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

തിരുവനന്തപുരം > നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ച്‌ രാജി പ്രഖ്യാപിച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. രാജി പ്രഖ്യാപിക്കാൻ അനിൽകുമാർ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനം അവസാനിച്ചതിന്‌ പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.

ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അച്ചടക്കലംഘനം കാണിച്ചാൽ കടുത്ത നടപടി സ്വീകരിക്കും. കോഴിക്കോട്‌ ഡിസിസി അധ്യക്ഷനാകാൻ അനിൽകുമാറിന്‌ മോഹമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര്‌ ആരും പരിഗണനയ്‌ക്കായി നിർദ്ദേശിച്ചില്ല. അനിൽകുമാറിനെ പുറത്താക്കാൻ പാർടി നേരത്തെ തിരുമാനിച്ചതാണെന്നും സുധാകരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top