03 October Monday

സ്വർണക്കടത്ത്‌ സംഘത്തെ സംശയം: ഖത്തറിൽനിന്നെത്തിയ യുവാവിനെ കാണാനില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

അനസ്

നാദാപുരം> ഖത്തറിൽ നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ  നാദാപുരം പൊലീസ്  അന്വേഷണം തുടങ്ങി. ഈയ്യങ്കോട് മഠത്തിൽ അനസിനെ കാണാനില്ലെന്ന് കാണിച്ച് ഉമ്മ സുലൈഖയാണ് പരാതി നല്‍കിയത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ല. തിരോധാനത്തിനുപിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന സംശയമുണ്ട്‌. 

21ന് അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശിയെന്ന് പറഞ്ഞ് ചിലർ കാറില്‍ വന്നെന്നും ഇതിലൊരാള്‍ വീട്ടിലേക്ക് കയറിവന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈയിടെ ഖത്തറിൽനിന്നും മടങ്ങിയെത്തിയ ജാതിയേരിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ കാണാനില്ലെന്ന കേസിൽ വളയം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top