05 July Tuesday

കൊയിലാണ്ടി ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കൊയിലാണ്ടി> ദേശീയ പാതയില്‍ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പില്‍ രാജന്റെ മകന്‍ നിജീഷ് (36), ചക്കരകല്ല് യെച്ചുര്‍ ഹൗസില്‍ ശശിയുടെ മകന്‍ ശരത്ത് (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ചക്കരക്കല്ല് നൈവികയില്‍ രാഘവന്റെ മകന്‍ സജിത്ത് (34), ലോറി ഡ്രൈവര്‍ മലപ്പുറം തടവണ്ണപ്പാറ തറക്കണ്ടത്തില്‍സാദിഖ് (52) എന്നിവര്‍ക്കു പരിക്കേറ്റു.

 പുലർച്ചെ 12.30 നാണ്  അപകടം. മലപ്പുറത്തേക്ക്കല്ല് കയറ്റി പോവുകയായിരുന്ന ലോറിയും എറണാകുളത്തു നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു. കാറും നിയന്ത്രണം വിട്ടു.

കൊയിലാണ്ടിയില്‍ നിന്നു ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്താലാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയശേഷമാണ് രണ്ടു പേരും മരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top