09 June Friday

കോട്ടയം മെഡി. കോളേജിന്‌ വീണ്ടും നേട്ടം; ഒറ്റവർഷം 1000 
ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
ഏറ്റുമാനൂർ > കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ  ജനറൽ സർജറി വിഭാഗവും നേട്ടത്തിന്റെ നെറുകയിൽ.  ലാപ്രോസ്കോപ്പിക് സർജറി ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ 1000 മേജർ ശസ്‌ത്രക്രിയകൾ പൂർത്തിയാക്കി. ഹെർണിയ, നെഞ്ചിലും അടിവയറ്റിലും ആഴത്തിലുള്ള മുഴകള്‍, അന്നനാളം ആമാശയം എന്നിവയിലെ ക്യാൻസർ നീക്കം ചെയ്യല്‍ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചതിലൂടെ ജനറൽ സർജറി വിഭാഗത്തിന്  നാഴികക്കല്ലായ നേട്ടവും പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസവുമായി.
 
ലാപ്രോസ്കോപ്പിക് സർജറി എന്നത് രോഗിയുടെ ശരീരത്തിൽ ചെറിയ മുറിവുകളിലൂടെ  നൂതന സാങ്കേതിക വിദ്യ  ഉപയോഗിച്ച്‌ നടത്തുന്ന സങ്കീര്‍ണ ശസ്ത്രക്രിയാ രീതിയാണ്.  ദിവസങ്ങൾക്കുള്ളിൽ സാധാരണ ജോലികളിലേക്ക് മടങ്ങിയെത്താനും സാധിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടം. ജീവനക്കാരുടെ അർപ്പണബോധവും അധികാരികളുടെ അകമഴിഞ്ഞ സഹകരണവുമാണ്‌ ഈ നേട്ടത്തിനുപിന്നിലെന്ന്‌ ജനറല്‍ സര്‍ജറി മേധാവി ഡോ. വി അനിൽകുമാർ, സൂപ്രണ്ട് ഡോ.ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ എന്നിവർ പറഞ്ഞു.  ആരോഗ്യ  മന്ത്രി  വീണാ ജോർജ്ജ്  ആശംസകള്‍ അറിയിച്ചു. ശസ്ത്രക്രിയ ആരംഭിച്ചതിന്റെ ഒന്നാം വാർഷികം പിടിഎ ഹാളിൽ ശനി രാവിലെ 9.30ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top